സംസ്ഥാനത്ത് പവർ കട്ടില്ലെന്നും എന്നാൽ പവർ ഫെയിലിയർ ഉണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി. കുറച്ച് ദിവസം കൂടി ഈ പ്രയാസം ഉണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കേരളത്തിൽ വ്യാപകമായി വൈദ്യതി വിതരണത്തിൽ തടസ്സം നേരിടുന്ന സാഹചര്യത്തിലാണ് സണ്ണി ജോസഫിൻ്റെ പ്രതികരണം.

Post a Comment