കണ്ണൂർ:- കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിൻ്റെ ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ -2025 നോടനുബന്ധിച്ചുള്ള എഴുത്ത് പരീക്ഷ ജൂൺ 13 ന് രാവിലെ പത്ത് മണിക്ക് പയ്യാമ്പലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസിൽ നടത്തും. പരീക്ഷയ്ക്ക് ഹാജരാകുന്നവർ ഹാൾടിക്കറ്റ് മുതലായ രേഖകൾ സഹിതം അന്നേദിവസം രാവിലെ ഒമ്പതര മണിക്ക് പരീക്ഷ കേന്ദ്രത്തിൽ ഹാജരാകണം. അപേക്ഷകർക്ക് തങ്ങളുടെ സംരക്ഷ പ്രൊഫൈലിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കാത്തപക്ഷം ലൈസൻസിംഗ് ബോർഡുമായി ബന്ധപ്പെടണ്ടണം. സംരക്ഷ വെബ്സൈറ്റ് : https://samraksha.celkerala.gov.in
ലൈസൻസിംഗ് ബോർഡ് ഓഫീസ് ഫോൺ: 0471 2339233
കണ്ണൂർ ജില്ല ഓഫീസ് - ഫോൺ: 04972 999201.

Post a Comment