ശ്രീകണ്ഠപുരം: പ്ലസ് വൺ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കുടിയാന്മല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഏരുവേശി വലിയ അരീക്കാമലയിലെ മണക്കാട്ട് ചിറയില്‍ ഷാരോണിനെയാണ് (18) കുടിയാന്മല ഇൻസ്പെക്ടർ ടി. ദാമോദരന്‍ അറസ്റ്റ് ചെയ്തത്. ഹോട്ടൽ ജീവനക്കാരനാണ് യുവാവ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Post a Comment