പാനൂരിൽ 18 കാരിയെ കാണാനില്ലെന്ന് പരാതി



പാനൂർ: പാനൂർ ചെണ്ടയാട് കുനുമ്മൽ സ്വദേശിനിയായ 18 കാരിയെ കാണാനില്ലെന്ന് പരാതി.ഫാത്തിമ ദിയ നിഷ്വ എന്ന യുവതിയെയാണ് കഴിഞ്ഞ 12-ാം തീയതി വൈകുന്നേരം 6 മണി മുതൽ കാണാതായത്.

ഇതുസംബന്ധിച്ച് മാതാവ് സഫീറ പാനൂർ പൊലീസിൽ പരാതി നൽകി. മകൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണെന്നും പിന്നീട് ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറയുന്നു.

പരാതി ലഭിച്ച ഉടൻ പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചെണ്ടയാട്, കുനുമ്മൽ പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലും പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

യുവതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ പാനൂർ പൊലീസ് സ്റ്റേഷനിലെ 0490 283 4330 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement