സഹപാഠിയായ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; പിണറായിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ പോക്സോ



പിണറായി: സഹപാഠിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമവും നഗ്നതാ പ്രദർശനവും നടത്തിയെന്ന പരാതിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്കെതിരെ പിണറായി പോലീസ് പോക്സോ കേസെടുത്തു.

പിണറായി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വിദ്യാലയത്തിലാണ് സംഭവം. ക്ലാസ് മുറിയിൽ വെച്ച് സഹപാഠിയായ പെൺകുട്ടിക്ക് മുന്നിൽ യൂണിഫോം അഴിച്ച് നഗ്നത പ്രദർശിപ്പിച്ചതായും ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതായുമാണ് പരാതി.

പരാതി ലഭിച്ച ഉടൻ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വിദ്യാർത്ഥിക്കെതിരെമുൻപും സമാനമായ പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതരും ബാലാവകാശ കമ്മീഷനും വിവരം അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement