ജന്തർ മന്ദിറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യദാർഢ്യം



കണ്ണൂർ; നീറ്റ് പരീക്ഷ ക്രമക്കേട് അടക്കം ഇന്ത്യയിലെ വിവിധ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ തട്ടിപ്പുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയിലെ വിദ്യാർത്ഥികളും യുവജനങ്ങളും ഡൽഹിയിലെ ജന്തർ മന്ദിറിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യ പ്രസ്ഥാനമായ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ കലക്ടറേറ്റ് പരിസരത്ത് ഐക്യദാർഢ്യ പ്രകടനവും പൊതുയോഗവും നടത്തി. ഐക്യദാർഢ്യ പരിപാടി കെ എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് എ കെ ബീന ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി  ഒ ജില്ലാ പ്രസിഡൻ്റ് കെ സി സുനിൽ അധ്യക്ഷത വഹിച്ചു. കേരള എൻജിൻ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ആർ സ്മിത, കെ ജി ഒ എ ജില്ലാ സെക്രട്ടറി കെ ഷാജി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement