അപേക്ഷ ക്ഷണിച്ചു



സംസ്ഥാനത്തെ സർക്കാർ/ സർക്കാർ നിയന്ത്രിത/ സ്വാശ്രയ കോളേജുകളിലേക്ക് 2026-27 വർഷത്തെ ബി.എസ്‌സി. നഴ്‌സിംഗ് മറ്റ് അല്ലൈഡ് ആൻഡ് ഹെൽത്ത് കെയർ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ജൂലൈ 22 വരെ സമർപ്പിക്കാം.

എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ജൂലൈ 21 വരെ ഒടുക്കാം. ജനറൽ, എസ്.ഇ.ബി.സി, എന്നീ വിഭാഗക്കാർക്ക് 800 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ്. പ്രോസ്സ്‌പെക്ടസ്സ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ പ്ലസ് ടു/ ഹയർ സെക്കന്ററി പരീക്ഷയിലോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയിലോ രണ്ടാം വർഷത്തിൽ അപേക്ഷാർത്ഥിക്കു ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ.ബി.എസ് ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് അപേക്ഷാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471 2560361, 362, 363, 364.

Post a Comment

Previous Post Next Post

Join Whatsapp

Advertisement