കണ്ണൂർ: കോളേജ് വിദ്യാർഥികൾക്ക് ലാപ്ടോപ് ഉൾപ്പെടെയുള്ള പഠന ഉപകരണങ്ങൾ വാങ്ങാൻ കുറഞ്ഞ പലിശ നിരക്കിൽ ഈടില്ലാത്ത വായ്പയുമായി കേരള ബാങ്ക്.
കെ ബി ജെൻസി ടെക് പദ്ധതിയിലൂടെയാണ് 18 നും 28 നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് ലാപ്ടോപ്, ടാബ്, ഐപാഡ് എന്നിവക്ക് 25,000 മുതൽ ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുക.
30 മാസം കാലാവധിയിൽ 6.99 ശതമാനമാണ് പലിശ. ജില്ലാ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9.30ന് മോറാഴ കോ ഓപ്പറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കേരള ബാങ്ക് വൈസ് പ്രസിഡന്റ് ടി വി രാജേഷ് നിർവഹിച്ചു.

Post a Comment