നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി



നാദാപുരം: വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.വളയം ടൗണിനടുത്ത് ഇടീക്കുന്നുമ്മൽ ഗോപാലന്റെ മകൻ രഞ്ജിത്ത് 43 ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ മുതൽ രഞ്ജിത്തിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് പുലർച്ചെ വീട്ടിൽ നിന്ന് സ്കൂട്ടറിൽ ഇറങ്ങിയതാണെന്ന് ഭാര്യയും കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമായ സബിന പറഞ്ഞു.

പുലർച്ചെ 5.30-ഓടെ വിഷ്ണുമംഗലം ബണ്ട് പരിസരത്തെ പാലത്തിന് സമീപം റോഡരികിൽ രഞ്ജിത്തിന്റെ സ്കൂട്ടർ KL 18 Y 1967 നിർത്തിയിട്ട നിലയിൽ കണ്ടെത്തി. സ്കൂട്ടറിൽ കുടയും രഞ്ജിത്ത് ഉപയോഗിച്ചിരുന്ന ചെരുപ്പും ഉണ്ടായിരുന്നു.

ഇതേത്തുടർന്ന് ഇന്ന് രാവിലെ 8.30 മുതൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement