സ്കൂട്ടറിന് പിറകിൽ കാറിടിച്ച് യുവതിക്ക് പരിക്ക്,കാർ ഡ്രൈവർക്കെതിരെ കേസ്.
ചപ്പാരപ്പടവ് മുത്തങ്ങ ഹൗസിൽ ഹർഷ മനോജി(24)നാണ് പരിക്ക് പറ്റിയത്. ഇക്കഴിഞ്ഞ ജൂൺ 13ന് പൂവ്വത്ത് വെചായിരുന്നു അപകടം.
എളമ്പേരം ഭാഗത്ത് നിന്നും പൂവ്വം ഭാഗത്തേക്ക് KL59S4132 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന് ഫോർ യു ജിം എന്ന സ്ഥാപനത്തിലേക്ക് തിരിയുന്നതിനിടെ ഒടുവള്ളി ഭാഗത്തുനിന്നും വന്ന KL60S6034 നമ്പർ കാർ അശ്രദ്ധയിലും മനുഷ്യ ജീവന് അപകടം വരുത്തക്ക വിധത്തിലും ഓടിച്ചു വന്ന് സ്കൂട്ടറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ഹർഷക്ക് പരിക്ക് പറ്റി. കാർ ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

Post a Comment