അടുക്കളയിൽ മദ്യപിക്കുന്നത് തടഞ്ഞ ദേഷ്യത്തിന് തിളച്ച ചായ തട്ടിത്തെറിപ്പിച്ചപ്പോൾ മാതാവിന് പൊള്ളലേറ്റു ; മകനെതിരെ കേസെടുത്ത് ചൊക്ലി പൊലീസ്



അടുക്കളയിൽ നിന്ന് മദ്യപിക്കുന്നത് തടഞ്ഞ ദേഷ്യത്തിന് ചായപ്പാത്രം തട്ടിത്തെറിപ്പിച്ചപ്പോൾ തിളച്ച ചായ ദേഹത്ത് വീണ് മാതാവിന് പൊളളലേറ്റ സംഭവത്തിൽ മകനെതിരെ ചൊക്ലി പൊലീസ് കേസെടുത്തു.

മത്തിപറമ്പിലെ വലിയ പറമ്പത്ത് മീത്തൽ ഹൗസിലെ കല്യാണിയുടെ പരാതിയിലാണ് മകൻ ബാബുവിനെതിരെ കേസെടുത്തത്. ബി എൻ എസ് 118 (1) വകുപ്പ് പ്രകാരമാണ് കേസ്.

ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അന്ന് പൊലീസ് മൊഴിയെടുത്തിരുന്നെങ്കിലും ചായക്കലം മറിഞ്ഞ് പൊള്ളലേറ്റു എന്നാണ് കല്യാണി പറഞ്ഞിരുന്നത്. ഇപ്പോഴാണ് പരാതി നൽകിയത്. സ്വത്ത് ഭാഗം വച്ചു നൽകാത്തതിന്റെ വിരോധവും മകനുണ്ടായിരുന്നതായി പരാതിയിൽ പറയുന്നുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement