സി.പി.എം വിട്ട് മുസ്ലിം ലീഗിലേക്ക്? വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി എ.എൻ. ഷംസീർ



തലശ്ശേരി: സി.പി.എം നേതാവും മുൻ സ്പീക്കറുമായ അഡ്വ. എ.എൻ. ഷംസീർ പാർട്ടി വിട്ട് മുസ്ലിം ലീഗിൽ ചേരുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമെന്ന് അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ മാത്രമാണെന്നും ഇത്തരമൊരു ചോദ്യം പോലും ഉയർന്നുവരാൻ പാടില്ലാത്തതായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന തന്നെയും പാർട്ടിയെയും അധിക്ഷേപിക്കാൻ വേണ്ടി നിർമ്മിച്ച വ്യാജ വാർത്തയാണിതെന്നും ഇത്തരം തെറ്റായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement