മാലൂരിൽ പന്നിക്ക് വച്ച കെണിയിൽ പുലി ; ജനങ്ങൾ ഭീതിയിൽ



മാലൂർ: മാലൂർ പെരുവങ്ങാട്ടയിൽ പന്നിയെ പിടിക്കാൻ വച്ച കെണിയിൽ പുലി കുടുങ്ങി. സംഭവം നാട്ടുകാർക്കിടയിൽ ഭീതി പരത്തി.കെ.പി.ആർ. നഗർ സ്വദേശി രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് ഇന്ന് പുലർച്ചെ പുലി കെണിയിൽ കുരുങ്ങിയത്. കെണിയിൽ കുടുങ്ങിയ വിവരം രാവിലെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് ഫോറസ്റ്റ് വകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി. പുലിയെ മയക്കുവെടി വെച്ച് കൂട്ടിലേക്ക് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.

സംഭവം അറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. കെണിയിൽ നിന്ന് രക്ഷപ്പെടാൻ പുലി നടത്തുന്ന ശ്രമങ്ങൾ നാട്ടുകാർക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.പ്രദേശത്ത് ജാഗ്രത പാലിക്കാനും കൂട്ടം കൂടി നിൽക്കരുതെന്നും ഫോറസ്റ്റ് അധികൃതർ നിർദേശം നൽകി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement