കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം; രണ്ട് പേര്‍ വെന്തുമരിച്ചു; നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി ഇടിക്കുകയായിരുന്നു



കണ്ണൂർ: പിലാത്തറയില്‍ ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ രണ്ട് പേര്‍ വെന്തുമരിച്ചു . നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി ഇടിക്കുകയായിരുന്നു . തകരാറിലായ ലോറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ലോറിയുടെ തകരാർ പരിഹരിച്ചുകൊണ്ട് നിന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ലോറിയുടെ ക്യാബിനുകൾ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement