കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോമിലെ, ലൂനാറ്റിക്ക് തടവുകാരെ നിരീക്ഷിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ തസ്തികയില്‍ താല്ക്കാലിക നിയമനത്തിനായി 02 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 55 വയസ്സില്‍ താഴെയുള്ളതും എസ്എസ്എല്‍സി പാസ്സായതും, മെഡിക്കല്‍ കാറ്റഗറി SHAPE-1 ആയതുമായ വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം. താത്പ്പര്യമുള്ളവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്‌ട്രേഷന്‍ ചെയ്ത എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും, വിമുക്തഭട ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും സഹിതം ആഗസ്ത് 24 ന് മുന്‍പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ 0497 2700069.

Post a Comment