കേരള ഇനി കേരളം; പേരുമാറ്റ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും



ന്യൂഡൽഹി:- ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ കേരള എന്നത് കേരളമാക്കി മാറ്റുന്നതിനുള്ള ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിക്കുക. കഴിഞ്ഞ ഫെബ്രുവരിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം ഈ പേരുമാറ്റത്തിന് ഔദ്യോഗിക അംഗീകാരം നൽകിയിരുന്നു

2024 ജൂൺ 24ന് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്‍റെ ഈ നടപടി. ബിൽ നിയമമായി മാറുമ്പോൾ സർക്കാരിന്‍റെ ഔദ്യോഗിക രേഖകളിലെല്ലാം കേരള എന്നത് കേരളം എന്ന് മാറപ്പെടും. സ്വാതന്ത്ര്യ സമരകാലം മുതൽ ഐക്യ കേരളം രൂപീകരിക്കണമെന്ന ആവശ്യമുയർന്നിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ 1956 നവംബർ ഒന്നിനാണ് കേരളം സംസ്ഥാനം രൂപീകൃതമായത്. എന്നാൽ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്‍റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഈ പോരായ്മ പരിഹരിച്ചാണ് ഇപ്പോൾ ഔദ്യോഗികമായി പേര് കേരളം എന്ന് മാറ്റുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement