കണ്ണൂർ: സി.ഐ.എസ്.എഫ്. ജവാൻസ് ഓഫ് കണ്ണൂർ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു. കണ്ണൂർ എയർപോർട്ട് സി.ഐ.എസ്.എഫ് കമൻഡാന്റ് നിതിൻകുമാർ ത്യാഗി ഉദ്ഘാടനം ചെയ്തു. തുടർന്ന് വാർഷിക പൊതുയോഗം, കുടുംബസംഗമം, വിശിഷ്ട വ്യക്തികളെ ആദരിക്കൽ, ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ച ജവാൻമാരെ ആദരിക്കൽ, ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കൽ എന്നിവ നടന്നു. ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി ബാലികാസദനത്തിന് അത്യാവശ്യ ഉപകരണങ്ങളുടെ വിതരണം, ഓണസദ്യ എന്നീ കലാപരിപാടികളും സംഘടിപ്പിച്ചു.

Post a Comment