വടകരയിൽ ട്രെയിനിൽ വൻ ലഹരിവേട്ട: 120 കിലോയോളം ലഹരിവസ്തുക്കളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ



വടകര: വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കടത്തുകയായിരുന്ന വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. മംഗലാപുരം - ചെന്നൈ സൂപ്പർ എക്സ്പ്രസ് ട്രെയിനിൽ നടത്തിയ പരിശോധനയിൽ 120 കിലോയോളം വരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് സ്വദേശി ഷറഫുദ്ദീൻ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വടകര പൊലീസും റെയിൽവേ സംരക്ഷണ സേനയും (ആർ.പി.എഫ്) സംയുക്തമായി നടത്തിയ റെയ്ഡിലാണ് ലഹരി കടത്ത് പിടികൂടിയത്. ട്രെയിൻ മാർഗ്ഗം വൻതോതിൽ ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും ലഹരി കടത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റ് ശൃംഖലകളെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement