തലശ്ശേരി: തലശ്ശേരി കുണ്ടൂർമലയിലെ എൻജിനീയറിങ് കോളജ് വിദ്യാർഥിയെ കാറിൽ കയറ്റി മർദിച്ചെന്ന പരാതിയിൽ നാലുപേർക്കെതിരേ പൊലീസ് കേസെടുത്തു.
രാവിലെ 11ന് കോളജ് പരിസരത്തുവച്ച് വിദ്യാർഥിയെ കാറിൽകയറ്റി മർദിക്കുകയും മൊബൈൽ ഫോൺ അപഹരിക്കുകയും ചെയ്തെന്നാണ് പരാതി. കോഴിക്കോട് പയ്യോളി സ്വദേശി കൈപ്പുറത്തുമീത്തൽ ഹൗസിൽ കെ.എം.അബ്ദുൽ നാഫിഹിന് (22) ആണു പരുക്കേറ്റത്. സംസാരിക്കാനുണ്ടെന്നു പറഞ്ഞ് രണ്ടു പേർചേർന്ന് നാഫിഹിനെ കാറിൽ കയറ്റുകയും തുടർന്നു മറ്റു രണ്ടുപേർചേർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും മൊബൈൽ ഫോൺ അപഹരിക്കുകയും ചെയ്തെന്നാണു പരാതി.
കെ.വി.അക്ഷയ്, അഭി, ഷാരോൺ, അർജുൻ വിനോദ് എന്നിവർക്കെതിരേയാണ് കേസ്. പരിക്കേറ്റ അബ്ദുൽ നാഫിഹിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment