കണ്ണൂർ ജില്ലാ ആശുപത്രിയിൽ കൂട്ടിരിപ്പുകാരിയുടെ മാല കവർന്നു



കണ്ണൂർ: ആശുപത്രി യിൽചികിത്സയിൽ കഴിയുന്ന ഭർത്താവിനു കൂട്ടിരിപ്പിനെത്തിയ ഭാര്യയുടെ രണ്ടു പവൻ്റെ മാല മോഷ്ടിച്ചു. ഇരിക്കൂർ ആയിപ്പുഴ തുമ്പോളിലെ എ.പി. റഹ്‌മത്തിൻ്റെ (51)മാലയാണ് മോഷണം പോയത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിനു കൂട്ടിരിപ്പിനു വന്ന സമയത്ത് 30 ന് രാത്രി 9മണിക്കും ഇന്നലെ രാവിലെ 6.30 മണിക്കുമിടയിൽ ആശുപത്രിയിലെ രണ്ടാം നിലയിൽ എം ഐ സി യുവിന് സമീപം കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് കിടന്നുറങ്ങുന്നതിനിടെയാണ് 2, 30,000 രൂപ വിലവരുന്ന രണ്ടു പവൻ്റെ മാല മോഷണം പോയത്. തുടർന്ന് കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement