ടിജിടി ഇംഗ്ലീഷ് ടീച്ചര്‍





കണ്ണൂര്‍ ജവഹര്‍ നവോദയ വിദ്യാലയയില്‍ ടിജിടി (ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍) ഇംഗ്ലീഷ് ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ബന്ധപ്പെട്ട വിഷയത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ ബിരുദം/ഓണേഴ്സ് ബിരുദം, എന്‍ സി ടി ഇ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സര്‍വകലാശാലയില്‍ നിന്നോ കുറഞ്ഞത് 50% മാര്‍ക്കോടെ ബി.എഡ് ബിരുദം, സി ബി എസ് ഇ നടത്തുന്ന സെന്‍ട്രല്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റില്‍ (പേപ്പര്‍ II) യോഗ്യത. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള പരിജ്ഞാനം, എന്‍ വി എസിന്റെ ഏതെങ്കിലും റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്.  താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം സപ്തംബര്‍ 25 രാവിലെ 9.30 ന് ജെഎന്‍വി കണ്ണൂര്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 0490 2962965.

Post a Comment

Previous Post Next Post

Join Whatsapp

Advertisement