കണ്ണൂർ: സംസ്ഥാനത്തെ പിന്നാക്ക (ഒബിസി), മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിരമിച്ച ജീവനക്കാര്‍ക്കും ഫാമിലി പെന്‍ഷന്‍കാര്‍ക്കും 'ജീവന്‍ധാര സീനിയര്‍ സെക്യൂര്‍' എന്ന പുതിയ വ്യക്തിഗത വായ്പാ പദ്ധതിയുമായി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍. അടിയന്തര വൈദ്യസഹായം, വീട് പുനരുദ്ധാരണം, സ്വയംതൊഴില്‍, മക്കളുടെ വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിരമിച്ച കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ?വിമുക്ത ഭടന്മാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷനര്‍മാര്‍, കുടുംബ പെന്‍ഷന്‍ ലഭിക്കുന്നവര്‍ എന്നിവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
വായ്പാ തുക- പ്രതിമാസ പെന്‍ഷന്റെ 18 മടങ്ങ് വരെ (പരമാവധി ?5 ലക്ഷം രൂപ). പലിശ നിരക്ക്- 9%. പ്രായം- 55 നും 70 നും ഇടയില്‍. തിരിച്ചടവ് കാലാവധി- 36 മുതല്‍ 60 മാസം വരെ. വരുമാന പരിധി ഇല്ല. കെഎസ്ബിസിഡിസിയുടെ നിലവിലുള്ള പൊതു അപേക്ഷാ ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി ജില്ലാ/സബ് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. വെബ്‌സൈറ്റ് www.ksbcdc.com, ഫോണ്‍: 0497 2706196, 2706197, വാട്‌സ് അപ്പ്: 9447730066

Post a Comment