സപ്തംബര്‍ 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാവോട് ഈസ്റ്റ് വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് സ്ഥാപന മേധാവി പ്രത്യേക അനുമതി നല്‍കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

Post a Comment