കിണറിൽ വീണ പശുവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി



തളിപ്പറമ്പ് : കിണറിൽ വീണ പശുവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. മയ്യിൽ പഞ്ചായത്ത്, വാർഡ് 18, അരിമ്പ്ര  മണ്ണഞ്ചാലിലെ പുതിയ പുര മുബാറക്കിൻ്റെ പശുവാണ് ഇന്ന്  വൈകുന്നേരം   5 മണിയോട് കൂടി കിണറിൽ വീണത്.  തളിപ്പറമ്പ് അഗ്നിരക്ഷാനിലയത്തിൽ നിന്നും സീനിയർ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേന പശുവിനെ സുരക്ഷിതമായി കിണറിൽ നിന്നും രക്ഷപ്പെടുത്തി.  സേനാംഗങ്ങളായ വി.അനൂപ്, പി.വിപിൻ, പി. അഭിനേഷ്, ദിലീപ് കുമാർ, യദുകൃഷ്ണൻ, കെ.എം.പുരുഷോത്തമൻ  എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.   

Post a Comment

Previous Post Next Post

Join Whatsapp

Advertisement