കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങും



കണ്ണൂർ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജില്ലയിലെ വിവിധ സെക്ഷൻ പരിധികളിൽ ബുധനാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ചാലോട്: രാവിലെ ഒൻപത് മുതൽ 11 മണി വരെ കെ.എസ്.ഇ.ബി ചാലോട്, 10:30 മുതൽ 12:30 വരെ കാനിച്ചേരി ആശ്രമം, ഉച്ചയ്ക്ക് 12 മുതൽ രണ്ട് വരെ കൂടാളി പോസ്റ്റ് ഓഫീസ് ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

കൊളച്ചേരി: രാവിലെ 07:30 മുതൽ പത്ത് വരെ പുല്ലൂപ്പി, ഒൻപത് മുതൽ ഉച്ചയ്ക്ക് 12 വരെ പാമ്പുരുത്തി റോഡ്, 09:30 മുതൽ വൈകീട്ട് അഞ്ച് വരെ സ്റ്റെപ്‌റോഡ് ഗാലക്സി, പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ചെങ്ങിണി കണ്ടി, 12 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പാമ്പുരുത്തി പാലം ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement