കൂത്തുപറമ്പ്: 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ സംഘാടകസമിതി രൂപീകരിച്ചു. കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് ബാങ്ക്വിറ്റ് ഹാളിൽ നടന്ന യോഗം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി വി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ശ്രീധരൻ അധ്യക്ഷനായി.
അസി. രജിസ്ട്രാർ വി എം ജയകൃഷ്ണൻ, കെ സജ്മ, കെ ധനഞ്ജയൻ, പി കുട്ട്യപ്പ, കെ കെ പത്മനാഭൻ, കെ വി ഗംഗാധരൻ, സി പി ബിന്ദു, എ സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. നവംബർ എട്ടിന് പാനൂരിൽ കായിക മത്സരവും 15ന് ഇരിട്ടിയിൽ കലാ മത്സരവും നടക്കും. 16ന് തൊക്കിലങ്ങാടിയിൽനിന്ന് ആരംഭിച്ച് പാറാലിൽ സമാപിക്കുന്ന വിളംബരജാഥ സംഘടിപ്പിക്കും. 18ന് കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനച്ചടങ്ങ്, സമ്മാനദാനം, സെമിനാർ എന്നിവ നടക്കും. ഭാരവാഹികൾ: സിവി ശശീന്ദ്രൻ (ചെയർമാൻ), കെ ശ്രീധരൻ , കെകെ പത്മനാഭൻ, കെ സഹീന ( വൈസ് ചെയർമാൻമാർ), എ സന്തോഷ് കുമാർ ( കൺവീനർ), കെ ധനഞ്ജയൻ ,കെവി ഗംഗാധരൻ , സി ജി തങ്കച്ചൻ ( ജോ. കൺവീനർമാർ).

Post a Comment