ഏഴിലോട് എം.ഡി എം എ യുമായി യുവാവ് അറസ്റ്റിൽ



പരിയാരം: ഏഴിലോട് എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍.
രാമന്തളി വടക്കുമ്പാട്ടെ ഫാത്തിമാസ് മന്‍സിലില്‍ ഒ.ടി.അഹമ്മദ് ഇബ്രാഹിമിനെയാണ്(26)നെയാണ് പരിയാരം എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ പിടികൂടിയത്. 

വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.45 ന് ഏഴിലോട് മാരിയമ്മന്‍ കോവിലിന് പിറകിലെ ഒഴിഞ്ഞ പറമ്പില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.
0.33 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നും പിടിച്ചെടുത്തു. 

ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ് ടീം അംഗങ്ങളും സി.പി.ഒമാരായ അരുണ്‍, മിഥുന്‍ എന്നിവരും രഹസ്യ വിവരം ലഭിച്ചതു പ്രകാരം പരിശോധന നടത്തിയ എസ്.ഐയോടൊപ്പമുണ്ടായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement