മട്ടന്നൂരിന് പ്രത്യേക ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വി.കെ. സനോജ് എംഎൽഎ, മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി



മട്ടന്നൂർ: കേരളത്തിലെ വിസ്തൃതി കൂടിയ നഗരസഭകളിലൊന്നായ മട്ടന്നൂർ നഗരസഭയ്ക്ക് വികസനകാര്യങ്ങൾക്കായി പ്രത്യേക ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വി.കെ. സനോജ് എംഎൽഎ, മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി.

തനതുവരുമാനത്തിൽ ഏറെ പിറകിൽ നിൽക്കുന്ന മട്ടന്നൂരിൽ, പദ്ധതിവിഹിതമായി ലഭിക്കുന്ന തുകമാത്രം ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുക പ്രയാസമാണെന്നും, റോഡുകൾ ഉൾപ്പെടെയുള്ള മരാമത്ത് പ്രവൃത്തികളും മറ്റ് നഗരവികസന പദ്ധതികളും യാഥാർത്ഥ്യമാക്കാൻ പ്രത്യേക സാമ്പത്തിക പിന്തുണ അനിവാര്യമാണെന്നും നിവേദനത്തിൽ സൂചിപ്പിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement