വാണിജ്യ എൽപിജി വില വർധിപ്പിച്ചു; കൂടിയത് 12 രൂപ 50 പൈസ



ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന് 12 രൂപ 50 പൈസയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ കൂട്ടിയത്. ദീപാവലി ഉത്സവ സീസണിന് മുന്നോടിയായി നടക്കുന്ന ഈ വർധന തുടർച്ചയായ മൂന്നാം മാസവും തുടരുകയാണ്.

രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി വിലയിൽ 10 രൂപ മുതൽ 17 രൂപവരെ വർധനയുണ്ടായി. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സിലിണ്ടർ ഒന്നിന് ആകെ 380 രൂപ കുറച്ചിരുന്നു. തുടർന്ന് ഒക്ടോബർ ഒന്നിന് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 65 രൂപയുടെ വർധന വരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബറിലും രാജ്യത്തുടനീളം സിലിണ്ടർ ഒന്നിന് ഏകദേശം 10 രൂപ വീതം വില വർധിപ്പിച്ചിരുന്നു.

കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,840 രൂപയായപ്പോൾ കോഴിക്കോട്ട് 2,870 രൂപയും തിരുവനന്തപുരത്ത് 2,860 രൂപയുമായി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement