വി ഡി സതീശൻ സർക്കാർ നീക്കം ചെയ്തത് 15,627 സമൂഹമാധ്യമ പോസ്റ്റുകൾ ; നിയമസഭ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി ആഭ്യന്തര മന്ത്രി



തിരുവനന്തപുരം :- വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം 15,627 സമൂഹമാധ്യമ പോസ്റ്റുകളോ ലിങ്കുകളോ നീക്കം ചെയ്‌തു. നിയമസഭ ചോദ്യത്തിനാണ് രേഖാമൂലമുള്ള മറുപടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെട്ട പോസ്റ്റുകളും നീക്കിയിട്ടുണ്ട്. സേവ്യർ ചിറ്റിലപ്പള്ളിയുടെ ചോദ്യത്തിനാണ് ആഭ്യന്തര മന്ത്രിയുടെ മറുപടി. ഈ സർക്കാർ അധികാരമേറ്റ ശേഷം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങളടങ്ങിയ ന്യൂസ് കാർഡുകളോ ഫോട്ടോകളോ വീഡിയോകളോ നീക്കം ചെയ്യുന്നതിന് സഹോഗ് പോർട്ടൽ വഴി കേരള പൊലീസ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ എന്നുള്ളതായിരുന്നു ചോദ്യം.

വ്യക്തികൾ നൽകുന്ന പരാതികൾ അതോടൊപ്പം തന്നെ കൃത്രിമമായി എഡിറ്റ് ചെയ്യുന്ന വീഡിയോകൾ, മോർഫ് ചെയ്‌ത ചിത്രങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ട സന്ദർഭങ്ങളിലും പരാതികൾ ഉള്ള സന്ദർഭങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് നൽകി അവ നീക്കം ചെയ്യുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളും പോസ്റ്റുകളും ഉൾപ്പെടുന്നു. നിരന്തരം നിരീക്ഷിക്കുന്നു. സഹോ ഗ് പോർട്ടൽ വഴിയും അല്ലാതെയും ഒക്കെ നോട്ടീസ് നൽകി നടപടി സ്വീകരിക്കുന്നുണ്ടെന്നും തുടർന്നുള്ള മറുപടിയിൽ ആഭ്യന്തരമന്ത്രി വ്യക്തമാക്കുന്നു. അങ്ങനെ ലഭിച്ച പരാതികൾ 4201. നിയമനടപടി സ്വീകരിച്ചത് 3472. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നീക്കിയ പോസ്റ്റുകൾ 15627 എന്ന മറുപടിയാണ് ആഭ്യന്തരമന്ത്രി നൽകിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement