വാഹന പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; തലശ്ശേരി മേലൂർ സ്വദേശിക്ക് നഷ്ടമായത് 2,23,900 രൂപ



തലശ്ശേരി: വാഹന പിഴയുടെ (ഇ-ചെല്ലാൻ) പേരിലുള്ള വ്യാജ സന്ദേശത്തിലൂടെ തലശ്ശേരി മേലൂർ സ്വദേശിക്ക് 2,23,900 രൂപ നഷ്ടമായി. സുഹൃത്തിന്റെ ഫോണിൽ നിന്നും ലഭിച്ച ടെക്സ്റ്റ് മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് പണം അക്കൗണ്ടിൽ നിന്നും നഷ്ടമായത്.

സുഹൃത്തിന്റെ വാഹനത്തിന് പിഴ വന്നിട്ടുണ്ടെന്ന തരത്തിലുള്ള സന്ദേശമാണ് പരാതിക്കാരന് ലഭിച്ചത്. പരിചയമുള്ള ആളിൽ നിന്നുള്ള സന്ദേശമായതിനാൽ സംശയം തോന്നാതെ ലിങ്കിൽ ക്ലിക്ക് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുകയും, അക്കൗണ്ടിൽ നിന്നും 2,23,900 രൂപ തട്ടിയെടുക്കുകയുമായിരുന്നു.

പരിചയക്കാരുടെ വാട്സാപ്പ് അക്കൗണ്ടുകളോ ഫോണുകളോ ഹാക്ക് ചെയ്ത ശേഷം അവരുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് ഇത്തരത്തിലുള്ള വ്യാജ എ.പി.കെ (APK) ഫയലുകളോ ലിങ്കുകളോ അയച്ച് പണം തട്ടുന്ന രീതി വ്യാപകമാകുകയാണ്. അപരിചിതമായ ലിങ്കുകളിലും, പരിചയക്കാരിൽ നിന്ന് വരുന്ന സംശയാസ്പദമായ ഫയലുകളിലും ക്ലിക്ക് ചെയ്യരുതെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നൽകുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement