സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്, നാളെയും കൂടി ഈ ഇടിവ് തുടർന്നാൽ ചരിത്രം; സ്വർണവില ഒരു ലക്ഷമെത്താൻ വേണ്ടത് 300 രൂപയുടെ ഇടിവ് മാത്രം



സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവന് 600 രൂപയാണ് കുറഞ്ഞത്. 100320 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 75 രൂപയും കുറഞ്ഞതോടെ വില 12540 രൂപയിലേക്ക് എത്തി. ഇന്നത്തെ കുറവോടെ സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷത്തിന് കൂടുതൽ അടുത്തെത്തി.

വില ഒരു ലക്ഷത്തിനടുത്ത് തന്നെ തുടരുന്നതിൽ ആഭരണപ്രേമികൾക്കും ആശ്വാസമുണ്ട്. ഇക്കഴിഞ്ഞ നംവബർ അഞ്ചാം തിയതിയാണ് സ്വർണ വില വില 1,07,080 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നില തൊട്ടത്. അവിടെ നിന്നും ഒരാഴ്ചയ്ക്കിടെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.

അമേരിക്കയിലെ പണപ്പെരുപ്പ ആശങ്കകളും പലിശനിരക്ക് ഉയരാനുള്ള സാധ്യതകളുമാണ് ആഗോള സ്വർണവിലയെ പ്രധാനമായും സമ്മർദത്തിലാക്കുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീക്ഷയിൽ ഡോളറിന്റെ മൂല്യവും ട്രഷറി ബോണ്ട് ആദായവും ഉയർന്നത് സ്വർണത്തിന്റെ നിക്ഷേപ ആകർഷണത്തെ ബാധിച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും വിപണിയിലെ അനിശ്ചിതത്വം വർധിപ്പിച്ചിട്ടുണ്ട്. സ്വർണവിലയിലെ ഇപ്പോഴത്തെ ഇടിവ് തുടരുകയാണെങ്കിൽ ഒരു പവന്റെ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താനുള്ള സാധ്യതയാണ് വിപണി ഉറ്റുനോക്കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement