തിരുവനന്തപുരത്ത് ന്യൂജെൻ സ്വർണ്ണപ്പണയ ബാങ്ക് വായ്പ തട്ടിപ്പുനടത്തിയ യുവതി അറസ്റ്റില്‍. ചെമ്പൂർ സ്വദേശിനി നിഷയാണ് പിടിയിലായത്.50 ലക്ഷത്തോളം രൂപയാണ് യുവതി തട്ടിയെടുത്തത്. വായ്പാ ടേക്ക് ഓവറിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. സംസ്ഥാത്തെ വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ 14ന് ചെമ്പൂര് ഉള്ള പ്രമുഖ ബാങ്കില്‍ 50 ലക്ഷം രൂപയുടെ സ്വർണ വായ്പ ടേക്ക് ഓവർ ചെയ്യണം എന്ന ആവശ്യവുമായി ബാങ്ക് മാനേജരെ സമീപിച്ച യുവതി 50 ലക്ഷം രൂപ വായ്പ പാസ്സാക്കി തന്റെ ഇസാഫ് ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടില്‍ അയപ്പിച്ച ശേഷം അതി വിദഗ്ധമായി മുങ്ങുകയും ഈ തുക വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് വക മാറ്റുകയും ചെയ്യുകയായിരുന്നു.
തുടർന്ന് ആര്യൻകോട് പോലീസ് ഈ അക്കൗണ്ടകള്‍ പിന്തുടർന്ന് പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ നടത്തിയ അന്വേഷണത്തില്‍ ഈ യുവതി കരിങ്കല്ലത്താണി കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന പ്രൈവറ്റ് പണമിടപാട് സ്ഥാപനത്തെയും ഇത്തരത്തില്‍ പറ്റിച്ചിട്ടുള്ളതായി അറിയാൻ കഴിഞ്ഞു.
കൂടുതല്‍ ചോദ്യം ചെയ്തതില്‍ കേരളത്തിലെ വിവിധ പ്രമുഖ പണമിടപാട് സ്ഥാപനങ്ങളിലും ഈ യുവതി ഇത്തരത്തില്‍ സമീപിച്ചിരുന്നു എന്ന് പോലീസിന് കണ്ടെത്താൻ കഴിഞ്ഞു. അതേസമയം ഇവർ മറ്റാരുടെയെങ്കിലും നിർദേശപ്രകാരമാണോ ബാങ്കില്‍ എത്തിയതെന്നും പോലീസ് അന്വേഷിച്ച് വരുന്നു.
പ്രതിയെ ആര്യൻകോട് സ്റ്റേഷൻ ഹൗസ് ഓഫീസർ സാബവിന്റെ നേതൃത്വത്തില്‍ GASI പ്രവീണ്‍ കുമാർ, GASI ഷീബ, CPO ജയപ്രകാശ് CPO അക്ഷയ് എന്നിവരുടെ സംഘംഅന്വേഷിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതിയില്‍ ഹാജരാക്കി.

Post a Comment