കാടാച്ചിറ :- കണ്ണൂർ - കൂത്തുപറമ്പ് റോഡിൽ ആഡൂർ പാലത്തിന് സമീപം സ്വകാര്യ ബസ് പുറകിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. മുണ്ടയോട്ടെ പി.സരസനാണ് (54) മരിച്ചത്. ഇന്ന് രാവിലെ 7.10 ഓടെ കൂത്തുപറമ്പിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന നബീൽ ബസ് മുൻപിലുണ്ടായ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണു ഗുരുതരമായി പരുക്കേറ്റ സരസൻ തൽക്ഷണം മരണപ്പെടുകയും ചെയ്തു.
ബസിൻ്റെ ഡ്രൈവർ സീറ്റിൻ്റെ മുൻഭാഗമാണ് സ്കൂട്ടറിൽ തട്ടിയത്. സി.പി എം സംസ്ഥാന കമ്മിറ്റി അംഗം പി.ശശിയുടെ സഹോദരനാണ് സരസൻ. കണ്ണൂർ പിള്ളയാർ കോവിലിലെ ജീവനക്കാരനാണ്. രാവിലെ ജോലിക്ക് പോകവേയാണ് അപകടമുണ്ടായത്. സ്വകാര്യബസിൻ്റെ അമിത വേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു. എടക്കാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ഭാര്യ : അനിഷ
മകൾ : നന്ദന ( വിദ്യാർത്ഥിനി)

Post a Comment