പ്രത്യേകമായി അലങ്കരിച്ച വാഹനത്തിൽ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര നടക്കുക. ഉച്ചയ്ക്ക് 2.15-ന് നന്തിബസാറിൽ എത്തുന്ന ഘോഷയാത്ര 2.45-ന് പയ്യോളി, 3.45-ന് വടകര, 4.45-ന് മാഹി, 5 മണിക്ക് ഏടന്നൂർ, 5.15-ന് പുന്നോൽ, 5.30-ന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡ്, 5.45-ന് പുതിയ ബസ് സ്റ്റാൻഡ്, 6 മണിക്ക് മഞ്ഞോടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം 6.30-ന് ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറും.
ആഘോഷങ്ങളുടെ മുന്നോടിയായി ചേർന്ന അവലോകന യോഗത്തിൽ ശ്രീ ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ സി. ഗോപാലൻ, രാജീവൻ മാടപ്പിടിക, സുധീർ ഏടന്നൂർ, മാതൃസമിതി അധ്യക്ഷ രമാഭായ് ടീച്ചർ, സെക്രട്ടറി സീന സൂർജിത്ത് എന്നിവർ സംസാരിച്ചു. ചാലക്കര പുരുഷു സ്വാഗതവും ടി.സി. ദിലീപൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment