കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് ആംബുലൻസ് കൈമാറി



കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് എം പി ഫണ്ടിൽ നിന്നും അനുവദിച്ച രണ്ട് ആംബുലൻസുകളിൽ ആദ്യത്തേതിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം ഡോ വി ശിവദാസൻ എം.പി നിർവഹിച്ചു.

ആശുപത്രി മേഖലയിലുൾപ്പടെ കോർപ്പറേറ്റുകൾ പിടിമുറുക്കുന്ന നേരത്ത് സർക്കാർ മേഖലയിലെ ആശുപത്രികൾ സംരക്ഷിക്കപ്പെടണമെന്നും ആരോഗ്യ മേഖലയെ തീർത്തും വിപണിവ‌ൽക്കരിച്ച് സാധാരണക്കാർക്ക് അപ്രാപ്യമാവും വിധത്തിലേക്കാണ് കോർപ്പറേറ്റുകൾ ഈ രംഗത്തെ മാറ്റുന്നതെന്നും ഡോ വി ശിവദാസൻ എം.പി പറഞ്ഞു.  

ചടങ്ങിൽ കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത്‌ പ്രസിഡണ്ട് ടി വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കല്യാശേരി എം എൽ എ എം വിജിൻ  മുഖ്യാതിഥിയായി.
മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ സൈറു ഫിലിപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം പി മധു, ദന്തൽ കോളേജ് പ്രിൻസിപ്പാൾ ഡോ പി സജി, മെഡിക്കൽ കോളേജ് ആശുപത്രി മുൻ സൂപ്രണ്ട് ഡോ കെ സുദീപ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ പ്രവീൺ കുമാർ, ഡോ വിമൽ റോഹൻ, ആർ എം ഒ ഡോ ജ്യോതി ദാമോദർ, എ ആർ എം ഒ ഡോ കെ പി മനോജ്‌ കുമാർ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ കെ ടി മാധവൻ,വിവിധ സംഘടനാ നേതാക്കളായ ഡോ കെ രമേശൻ, ഡോ കെ വി ഷിജിത്ത് ,വി പി രജനീഷ്, യു കെ മനോഹരൻ, റോബിൻ ബേബി, റിതിൻ കൃഷ്ണ, ഹൃഷിക എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement