കടവത്തൂരിൽ സി.പി.ഐ.എം നിയന്ത്രണത്തിലുള്ള ബസ് ഷെൽട്ടർ പൊളിച്ചുനീക്കി; സ്ഥലത്ത് ഹർത്താൽ, സംഘർഷം, പ്രവർത്തകർ അറസ്റ്റിൽ



പാനൂർ: കടവത്തൂരിൽ സി.പി.ഐ.എം നിയന്ത്രണത്തിലുണ്ടായിരുന്ന കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ബസ് ഷെൽട്ടർ പോലീസ് സഹായത്തോടെ പൊളിച്ചുനീക്കി. റോഡ് വികസനത്തിന് തടസ്സമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്.

ബസ് ഷെൽട്ടർ പൊളിക്കാനുള്ള നീക്കത്തെ തുടർന്ന് സ്ഥലത്ത് പോലീസും സി.പി.ഐ.എം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. നടപടി തടയാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement