ട്രെയിനിലെ RAC സംവിധാനം ഒഴിവാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ ; മുഴുവൻ ടിക്കറ്റ് നിരക്ക് ഈടാക്കി പകുതി ബെർത്ത് നൽകുന്നുവെന്ന യാത്രക്കാരുടെ പരാതിക്ക് പരിഹാരമാകുന്നു



ദില്ലി :- ട്രെയിൻ യാത്രക്കാരുടെ ദീർഘകാലമായുള്ള ആശങ്കകളും പരാതികളും പരിഗണിച്ച് നിലവിലുള്ള ആർ എ സി (RAC) സംവിധാനം ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവെയുടെ നീക്കം. നിലവിലെ ആർ എ സി സംവിധാനമനുസരിച്ച് രണ്ട് യാത്രക്കാർക്കായി ഒരു ബെർത്ത് മാത്രമാണ് അനുവദിക്കുന്നത്. പകുതി ബെർത്ത് മാത്രമാണ് ലഭിക്കുന്നതെങ്കിലും യാത്രക്കാരിൽ നിന്ന് മുഴുവൻ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. ഇത് യാത്രക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിനും അസൗകര്യങ്ങൾക്കും കാരണമാകുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്കരണത്തിന് ആലോചന നടക്കുന്നത്.

പണം മുഴുവൻ നൽകുന്ന യാത്രക്കാർക്ക് പൂർണ്ണമായ ബെർത്തുകൾ തന്നെ ഉറപ്പാക്കണമെന്നതാണ് യാത്രക്കാരുടെ ഭാഗത്തുനിന്നുയരുന്ന പ്രധാന ആവശ്യം. ഇനി അഥവാ ആർ എ സി ടിക്കറ്റുകൾ തുടർന്നും നൽകുന്നുണ്ടെങ്കിൽ പകുതി നിരക്ക് മാത്രമേ ഈടാക്കാവൂ എന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാരുടെ ഈ ആവശ്യങ്ങൾ ഗൗരവമായി പരിഗണിച്ചുകൊണ്ടാണ് ആർ എ സി സംവിധാനം നിർത്തലാക്കാനുള്ള നീക്കം റെയിൽവേ മന്ത്രാലയം സജീവമായിരിക്കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement