കണ്ണൂർ: സ്വകാര്യ ബസ്സ് വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ഒന്നിന് സ്വകാര്യ ബസ്സ് തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തും. കേരള ബസ്സ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് മാർച്ച്. കോവിഡ് കാലത്തെ നികുതികൾ ഒഴിവാക്കുക, 140 കിലോ മീറ്ററിലധികം പെർമിറ്റുള്ള ഓർഡിനറി ലിമിറ്റഡ് ബസ്സുകൾ തുടർന്നും സർവീസ് നടത്താൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. തൊഴിലാളികൾക്ക് ന്യായമായ വേതനം അനുവദിച്ചും ക്ലീനർമാരുടെ തസ്‌തിക നിലനിർത്തിയും ബസ്സ് വ്യവസായമേഖല നിലനിർത്തണമെന്ന് ബസ്സുടമകളോടും മോട്ടോർ ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി കെ.ജയരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ നാരായണൻ അധ്യക്ഷനായി.

إرسال تعليق