തൃശൂർ കുന്നംകുളത്ത് തീപിടുത്തം; 15 ലക്ഷം രൂപയുടെ നാശനഷ്‌ടം




തൃശൂർ: കുന്നംകുളത്ത് വൻ തീപിടുത്തം. പുലർച്ചെ നാലരയോടെയാണ് യേശുദാസ് റോഡിലെ ആക്രിക്കടക്കും കടലാസ് ഗോഡൗണിനും തീപിടിച്ചത്. ഫയർ ഫോഴ്സിന്റെ അഞ്ചു യൂണിറ്റുകളെത്തി തീയണച്ചു.
സ്‌ഥാപനത്തിന്റെ പുറക് വശത്ത് നിന്നാണ് തീപിടിച്ചത്‌. എന്നാൽ തീ പിടുത്തത്തിന്റെ കാരണം എന്തെന്ന് വ്യക്‌തമല്ല. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. പട്ടാമ്പി സ്വദേശി മുസ്‌തഫയുടെ സ്‌ഥാപനമാണ് കത്തി നശിച്ചത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement