അക്ഷയ വഴി മുഖ്യമന്ത്രിക്ക് പരാതി നൽകാം; സർവീസ് ചാർജ് 20 രൂപ


തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സിഎംഒ പോർട്ടൽ വഴിയുള്ള പരാതികൾ അക്ഷയ കേന്ദ്രം വഴി സമർപ്പിക്കുന്നതിന് സർവീസ് ചാർജ് ഏർപ്പെടുത്തി ഉത്തരവിറങ്ങി. 20 രൂപയാണ് ഫീസ്.
സിഎംഒ പോർട്ടൽ കൂടുതൽ പൊതുജന സൗഹാർദമാക്കുന്നതിന്റെ ഭാഗമായാണ് പൊതുജനങ്ങൾക്ക് അക്ഷയകേന്ദ്രം വഴി പരാതി സമർപ്പിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയത്. എന്നാൽ സർവീസ് ചാർജ് നിശ്ചയിച്ചിരുന്നില്ല. പൊതുജനങ്ങളിൽനിന്ന് ഈടാക്കാവുന്ന ചാർജ് 20 രൂപയായി നിശ്ചയിക്കാമെന്ന് അക്ഷയ ഡയറക്ടർ നിർദേശിച്ചതിൻറെ അടിസ്ഥാനത്തിലാണ് നടപടി.

Post a Comment

أحدث أقدم

Join Whatsapp

Advertisement