കാർസർഗോഡ് നിന്ന് തിരുവനന്തപുരം വരെ ഐശ്യര്യ യാത്രയുമായ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല




തിരുവനന്തപുരം:
നിയമസഭ ഇലക്ഷന് മുന്നോടിയായ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഇന്ന് കാസർഗോഡ് നിന്നും തുടക്കം കുറിച്ചു. കാസറഗോഡ് കുമ്പളയിൽ നിന്നുമാണ് പ്രയാണം ആരംഭിക്കുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജാഥ ഉദ്ഘാടനം ചെയ്യതു. 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ജാഥ ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും.നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അണികളെ സജ്ജരാക്കുക എന്നതാണ് ഈ പര്യടനത്തിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. 140 നിയമസഭാ മണ്ഡലങ്ങളിൽ 22 ദിവസംകൊണ്ട് ജാഥ പര്യടനം നടത്തും.

സമ്പൽ സമൃദ്ധവും, ഐശ്വര്യ പൂർണവുമായ കേരളമാണ് യാത്രയുടെ ലക്ഷ്യമെന്നും പാർട്ടി നേതൃത്വം കൂട്ടിച്ചേർത്തു.ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ, തുടങ്ങിയ നേതാക്കൾ ജാഥയിൽ സ്ഥിരാംഗങ്ങളായിരിക്കും.ജാഥയുടെ ആദ്യ ദിവസമായ ഇന്ന് ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലാണ് പര്യടനം.

നാളെ പെരിയ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ജാഥ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. 22 ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തിൽ ദേശീയ നേതാക്കൾ ഉൾപ്പടെ പങ്കെടുക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement