രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി; കേരളത്തിൽ ഡീസലിന് റെക്കോർഡ് വില






ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും വർധിപ്പിച്ചു. വില വർധനവിന് പിന്നാലെ സംസ്‌ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ എത്തി. ഈ മാസം ഇത് നാലാം തവണയാണ് ഇന്ത്യയിൽ വില കൂടുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില കുറയുമ്പോഴും ഇന്ത്യയിൽ അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് മാത്രമല്ല, അതിന് വിപരീതമായി വില കൂട്ടുകയും ചെയ്യുന്നു.

നാലു തവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും, ഡീസലിന് ഒരു രൂപ 36 പൈസയുമായിരുന്നു കൂടിയത്. കൊച്ചിയിൽ പെട്രോളിന് ഇന്ന് 25 പൈസയും ഡീസലിന് 26 പൈസയും കൂടിയിട്ടുണ്ട്. പെട്രോൾ വില 85.35 ഉം ഡീസൽ വില 79.50 ആണ്. തിരുവനന്തപുരത്ത് പെട്രോൾ വില 87 കടന്നു. പെട്രോൾ വില 87.28 ഉം ഡീസൽ വില 81.31 ഉം ആണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement