കണ്ണൂർ:- ലോകം മുഴുവൻ അറിയപെടുന്ന ഡ്രൈവ് ഇൻ ബീച് ആണ് കണ്ണൂരിലെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്. അത്പോലെ വടകരയ്ക്ക് അടുത്തുള്ള തിക്കോടി ഡ്രൈവ് ഇൻ ബീച്ചും ഉത്തര മലബാറിലെ പ്രശസ്ത ടുറിസ്റ്റ് കേന്ദ്രമാണ്. ഇപ്പോളിതാ അഴീക്കോട് ചാൽ ബീച്ചിലും സഞ്ചാരികൾ വാഹനം കടലിൽ ഇറക്കാൻ തുടങ്ങിയിരിക്കുകയാണ്. 3 - 4 km ദൂരം സുഖമായി കടലിൽ വാഹനം ഓടിക്കാൻ സാധിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു പക്ഷേ കടലിൽ സുഖമായി വാഹനം ഓടിക്കാൻ പറ്റുമെങ്കിലും റോഡിൽ നിന്ന് കടലിലേക്ക് ഉള്ള വഴിയിലെ പുഴിയിൽ വാഹങ്ങൾ താഴ്ന്നു പോകുന്നത് സ്ഥിരം കാഴ്‌ചയാണ്. അഴീക്കൽ കല്ലട്ടിയുടെ അരികിലൂടെ കടലിൽ വാഹനം ഇറക്കിയാണ് ചാൽ ഭാഗത്തേക്ക് കൂടുതൽ പേരും ഡ്രൈവ് ചെയ്യുന്നത് അത് പോലെ ബൈക്ക് പോലുള്ള വാഹനങ്ങൾ മീൻകുന്നു ബീച് വഴിയും കടലിൽ ഇറക്കുന്നുണ്ട്. വലിയ വാഹനങ്ങൾ ഇറക്കാൻ തത്കാലം ബുദ്ധിമുട്ട് ആണെങ്കിലും കടലിൽ വാഹനം ഓടിക്കാൻ പറ്റുന്ന ത്രില്ലിലാണ് അഴീക്കോട്ടുക്കാർ.

إرسال تعليق