തലശ്ശേരി : ന്യൂ മാഹിയിലെ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ പെരിങ്ങാടി മിനി സ്റ്റേഡിയത്തിൻ്റെ നവീകരണ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചു. തലശ്ശേരി എംഎൽഎ അഡ്വ. എ എൻ ഷംസീറിൻ്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നുമാണ് 25 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 2018- '19 വർഷത്തെ എംഎൽഎയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം വകയിരുത്തിയിട്ടും ചില ഉദ്യോഗസ്ഥ നടപടികളിൽ കുടുങ്ങി ഈ പദ്ധതി ഇഴഞ്ഞ് നീങ്ങിയിരുന്നു. എന്നാൽ ന്യൂ മാഹിയിലെ കായിക പ്രേമികളുടെ അഭ്യർത്ഥന പരിഗണിച്ചാണ് യുദ്ധകാലാടിസ്ഥാനത്തിൽ ഈ പദ്ധതിക്ക് ഭരണാനുമതി ലഭിക്കുന്നതിന് വേണ്ടിയുള്ള ഇടപെടൽ എംഎൽഎയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

إرسال تعليق