കൊവിഡ്: എം വി ജയരാജൻ വെന്റിലേ‌റ്ററിൽ; ചികിത്സയ്‌ക്കായി തിരുവനന്തപുരത്തുനിന്ന് വിദഗ്‌ദ്ധസംഘം


കൊവിഡ് രോഗബാധിതനായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നില ഗുരുതരം. ന്യൂമോണിയ‌്ക്കൊപ്പം ഉയർന്ന പ്രമേഹവുമുള‌ള അദ്ദേഹത്തെ വെന്റിലേ‌റ്ററിൽ പ്രവേശിപ്പിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജയരാജന് വിദഗ്‌ദ്ധ ചികിത്സ നൽകുന്നതിനായി തിരുവനന്തപുരത്ത് നിന്നും പ്രത്യേക വിദഗ്‌ദ്ധസംഘം ഉടൻ പുറപ്പെടും. ഇതിനുമുന്നോടിയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള‌ള പുതിയ വിദഗ്ദ്ധ സംഘവും ഉടൻ പരിയാരത്തെത്തും.
ഒരാഴ്‌ച മുൻപാണ് ജയരാജന് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ചികിത്സ നടത്തുന്ന ഡോക്‌ടർമാരുമായി ചർച്ച നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പ്രത്യേക ഡോക്‌ടർമാരും പരിയാരം മെഡിക്കൽ കോളേജിലെ ഡോക്‌‌ടർമാരുടെ സംഘവുമാണ് ഇപ്പോൾ ജയരാജനെ ചികിത്സിയ്‌ക്കുന്നത്..

Post a Comment

أحدث أقدم

Join Whatsapp

Advertisement