അണ്ടല്ലൂർ ക്ഷേത്ര ഉത്സവം ; അവസരം മുതലാക്കാൻ സംഘപരിവാർ




തലശ്ശേരി : വിവിധങ്ങളായ ആചാര അനുഷ്ടാനങ്ങൾ
കൊണ്ട് സമ്പന്നമാണ്
അണ്ടലൂർക്ഷത്രത്തിലെ ഉത്സവം.എന്നാൽ ഈ വർഷം ഭാഗികമായി ചടങ്ങുകൾ നടത്താനുള്ള ട്രസ്റ്റിബോഡിന്റെയും ക്ഷേത്ര കമ്മിറ്റിയുടേയും തീരൂമാനത്തിനെതിരെ സംഘപരിവാർ പ്രതിഷേധവുമായി രംഗത്ത്.ഫിബ്രവരി 13 മുതൽ 20 വരെയാണ് ഉത്സവ ചടങ്ങുകൾ നടന്നുവരാറുള്ളത്. കോവിഡ്
പശ്ചാത്തലത്തിൽ സർവ്വകക്ഷിയോഗം വിളിച്ചു ചേർത്തു. എന്നാൽ യോഗത്തിൽ കൂട്ടമായി ആലോചിച്ച് തീരുമാനിക്കുന്നതിന് പകരം ഉത്സവം ഭാഗികമായി നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഭാരവാഹികൾ ആരോപിക്കുന്നു.
ഏകപക്ഷിയമായ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭത്തിൻ്റെ ഭാഗമായി 22 ന് വെള്ളിയാഴ്ച ധർമ്മടത്തു നിന്നും അണ്ടലൂർ ക്ഷേത്രത്തിലേക്ക് നാമജപയാത്രയും, നിവേദന സമർപ്പണവും നടത്തുമെന്നും, സാമൂഹിക സാംസ്ക്കാരിക നേതാക്കളും, ആചാര്യൻമാരും പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

തലശ്ശേരിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ ബിജെപി ജില്ലാ കമ്മിറ്റി അംഗം വി മണിവർണൻ, അജയ കുമാർ മീനോത്ത്, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പി.വി ശ്യാം മോഹൻ, എ ജിനചന്ദ്രൻ, സി സുജേഷ് എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement