നടിയെ ആക്രമിച്ച കേസ്; വിചാരണ ഇന്ന് ആരംഭിക്കും





കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് തുടങ്ങും. ഇന്നലെ ആരംഭിക്കാനിരുന്ന വിചാരണ മാപ്പുസാക്ഷി വിപിന്‍ലാലിനെ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. വിപിന്‍ലാലിനെ കണ്ടെത്താനായില്ലെന്
പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോടതി വീണ്ടും അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിപിന്‍ലാലിനെ 23ന് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ചട്ടവിരുദ്ധമായി വിപിന്‍ലാലിനെ ജയില്‍ മോചിതനാക്കിയ നടപടിചോദ്യം ചെയ്‌തുള്ള ഹരജി തീര്‍പ്പാക്കിയായിരുന്നു കോടതിയുടെ ഉത്തരവ്. അതേസമയം വിചാരണ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കാവ്യ മാധവന്റെ സഹോദരനെയും ഭാര്യയേയും നാളെ വിസ്‌തരിക്കും. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതും കോടതി ഈ മാസം 23ലേക്ക് മാറ്റി. മാര്‍ച്ച് 17നകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം.

Post a Comment

أحدث أقدم

Join Whatsapp

Advertisement