മട്ടന്നൂരിൽ കായിക വകുപ്പിന്റെ ജിം സ്ഥാപിക്കാൻ ഫണ്ട‌് അനുവദിച്ചു


മട്ടന്നൂർ മട്ടന്നൂരിൽ ഇന്റർ നാഷണൽ ജിം ആൻഡ‌് ഫിറ്റ‌്നസ‌് സെന്റർ സ്ഥാപിക്കുന്നതിന‌് അനുമതിയായി.  സംസ്ഥാന കായിക വകുപ്പാണ‌് മട്ടന്നൂർ നഗരസഭയിൽ ജിം സ്ഥാപിക്കാൻ ഫണ്ട‌് അനുവദിച്ചത‌്. ഫിറ്റ‌്നസ‌് സെന്ററിന‌് അടിസ്ഥാന സൗകര്യം ഒരുക്കാനും ഉപകരണങ്ങൾ വാങ്ങുന്നതിനും ആദ്യഘട്ടത്തിൽ 52,05200 രൂപയാണ‌് അനുവദിച്ചതെന്ന് കായിക മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. ഫിറ്റ‌്നസ‌് സെന്റർ ആരംഭിക്കുന്നതിന‌്  നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം കായികവകുപ്പ‌് എൻജിനിയറിങ്‌ വിഭാഗം നേരത്തെ പരിശോധിച്ചിരുന്നു. സംസ്ഥാനത്ത‌് അഞ്ച‌് ജിമ്മുകൾ സ്ഥാപിക്കാനാണ‌് കായികവകുപ്പ‌് അനുമതി നൽകിയത‌്. ഇതിന‌് 2,60,26,000 രൂപയാണ‌് അനുവദിച്ചത‌്.

Post a Comment

أحدث أقدم

Join Whatsapp

Advertisement