സെക്രട്ടേറിയറ്റിലെ മുങ്ങൽ വിദഗ്ധരെ ഇനി ആക്സസ് കൺട്രോൾ പിടികൂടും




തിരുവനതപുരം : പഞ്ച് ചെയ്തശേഷം മുങ്ങുന്ന ജീവനക്കാരെ പിടികൂടാൻ സെക്രട്ടറിയറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം വരുന്നു. തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മാത്രം തുറക്കുന്ന ഗേറ്റുകൾ കെട്ടിടത്തിൻ്റെ എല്ലാ വാതിലുകളിലും ഘടിപ്പിക്കും. അതിനാൽ ജോലി സമയത്ത് പുറത്തിറങ്ങിയാൽ തിരിച്ചുകയറുന്നത് വരെയുള്ള സമയം ഹാജരിൽ കുറയും.ഏഴു മണിക്കൂർ ജോലി ചെയ്തില്ലെങ്കിൽ അവധി രേഖപ്പെടുത്തും. 1.95 കോടി രൂപ ചെലവിലാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്. 

സെക്രട്ടറിയറ്റ് ജീവനക്കാരുടെ ഹാജർ
കർശനമാക്കുന്നതിനായി പഞ്ചിങ്
സംവിധാനം ഏർപ്പെടുത്തിയിരുന്നു. ആ സംവിധാനത്തെയും കബളിപ്പിച്ച് പല ജീവനക്കാരും മുങ്ങുന്നതായി
ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ്
പുതിയ സംവിധാനം കൊണ്ടുവരുന്നത്.
സെക്രട്ടറിയറ്റിലെ സുരക്ഷ
ശക്തമാക്കുന്നതിനും ആവശ്യമില്ലാത്ത
സന്ദർശകരെ തടയാനും കൂടി ലക്ഷ്യമിട്ടാണ് ഈ സംവിധാനം.

Post a Comment

أحدث أقدم

Join Whatsapp

Advertisement